Parayam vicharicha parayan agrahicha oru padu oru padu karyangal..

Monday, March 09, 2009

അയാള്‍ ഞാന്‍ ആയിരുന്നില്ലെങ്കില്‍

അന്ന് ട്രെയിനില്‍ തിരക്ക് കുറവായിരുന്നു ..അയാള്‍ ഓര്‍ത്തു : " കഴിഞ്ഞ തവണ ട്രെയിനില്‍ പോയത് അമ്മ ആശുപത്രിയില്‍ ആയപ്പോഴാണ് "..പാവം കുറെ കഷ്ട്ടപ്പെട്ടു ..എല്ലാ തവണയും പോലെ ഇപ്പ്രവശ്യവും അമ്മ പറഞ്ഞു: " നീ ഇനി ബുദ്ധിട്ടെണ്ടി വരില്ല "..എല്ലാ പ്രവശ്യയും പോലെ അയാള്‍ അത് ചിരിച്ചു കളഞ്ഞു....പക്ഷെ........

അയാള്‍ ശ്രദ്ധ ഒരു കുട്ടിയിലേക്ക്‌ തിരിച്ചു .. നല്ല മിടുക്കന്‍ കുട്ടി ..ഓടി ചാടി കളിക്കുന്നു ..എല്ലാവരുടെയും ശ്രദ്ധ കുട്ടിയിലാണ്‌ ...പെട്ടന്ന് ആരുടെയോ കാല് തട്ടി കുട്ടി വീണു...കരഞ്ഞ കുട്ടിയെ തോളില്‍ എടുത്തു കുട്ടിയുടെ അമ്മ അമ്മ നടന്നു ..പിന്നെ നോക്കുമ്പോള്‍ വീഴ്ച മറന്നു കണ്ണീരില്‍ പൊതിഞ്ഞ ഒരു ചിരി...അയാള്‍ ഓര്‍ത്തു : " ഞാനും ചെറിയ കുട്ടി ആയപ്പോള്‍ ഇങ്ങനെ ആയിരുന്നിരിക്കണം."

അയാള്‍ക്ക് അമ്മയെ കാണാന്‍ തോന്നി..


എല്ലാവരിലും നിന്നു ഒഴിഞ്ഞു മാറി അയാള്‍ ട്രെയിനിന്‍റെ വാതില്‍ക്കല്‍ പോയി നിന്നു...

അമ്മ ഉണ്ടായിരുന്നെന്കില്‍ ഇപ്പോള്‍ പറയുമായിരുന്നു " ചെക്കാ, നോക്കി നിന്നോ "


അയാള്‍ കണ്ണാടിയില്‍ മുഖം നോക്കി ...

ഞാന്‍ ഓര്‍ത്തു.."അയാള്‍ ഞാന്‍ ആയിരുന്നില്ലെങ്കില്‍.." പക്ഷെ.........

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home